പാറശാല: കൊല്ലങ്കോട് മണ്ണടമ്പുവിള അയ്യാപതി ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന് കൊടിയേറി. ഡിസംബർ 1 വരെ തുടരും. എല്ലാ ദിവസവും രാവിലെ 6.15ന് പൂജ, 7.10ന് ഏടുവായന, രാവിലെ 8ന് മഹാഭാരത പാരായണം തുടർന്ന് രാമായണ പാരായണം, 1ന് അന്നദാനം എന്നിവ നടക്കും. 29ന് ഉച്ചക്ക് 1ന് വലിയപടുക്ക. ഡിസംബർ 1ന് ഉച്ചക്ക് 1ന് പട്ടാഭിഷേകം, വൈകിട്ട് 5ന് പാൽപ്പൊങ്കാല, തുടർന്ന് നാഗസ്വദ കച്ചേരി, 6ന് നെയ്യാണ്ടിമേളം, രാത്രി 10ന് അമ്മൻകൊട തുടർന്ന് രാത്രി 1ന് കുരുതി.