നെടുമങ്ങാട്: നെടുമങ്ങാട് ഗവൺമെന്റ് കോളേജ് യൂണിയൻ പ്രവർത്തനോദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. ചലച്ചിത്ര താരം അരിസ്റ്റോ സുരേഷ് ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ പി.ജി. പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ താര, സൂപ്രണ്ട് നിസാമുദ്ദീൻ, പി.ടി.ഐ വൈസ് പ്രസിഡന്റ് ജെ. യഹിയ, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ. അൻസർ .ആർ.എൻ, വൈസ് ചെയർപേഴ്സൺ ഫാത്തിമ .എച്ച് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മിഥുകൃഷ്ണ സ്വാഗതവും ആർട്സ് ക്ലബ് സെക്രട്ടറി നിതിൻ നന്ദിയും പറഞ്ഞു.