പാലോട്: നന്ദിയോട് പഞ്ചായത്തിലെ ഇളവട്ടം വാർഡിൽ നിർമ്മിച്ച ഹെൽത്ത് സെന്റർ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹെൽത്ത് സെന്റർ നിർമ്മിച്ചത്. യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ദീപാസുരേഷ്, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എംം ഉദയകുമാർ, പഞ്ചായത്തംഗങ്ങളായ ദീപജോസ്, ജി. ബിന്ദു, ജില്ലാപഞ്ചായത്ത് ഇ.ഇ ശോഭനകുമാരി, മെഡിക്കൽ ഓഫീസർ ഡോ. ശ്രീജിത്ത്, ടി.എൽ. ബൈജു, ആർ. മഹേശ്വരൻനായർ, എം.എം. റഫീഖ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന അവാർഡുകൾ നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് അംഗം ഷീലാമധുകുമാർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എസ്. മനോജ് നന്ദിയും പറഞ്ഞു.