മലയിൻകീഴ്: മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്, കണ്ടല സ്റ്റേഡിയം, ഷാസ് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ നേമം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഇന്നും നാളെയും നടത്താനിരുന്ന കായികമത്സരങ്ങൾ മഴ കാരണം മാറ്റിവച്ചതായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കലാമത്സരങ്ങൾ നാളെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.