പാറശാല: കെ.എസ്.ടി.എ പാറശാല ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. ഷിബു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പാറശാല ഏരിയ സെക്രട്ടറി കടകുളം ശശി, ജില്ലാ സെക്രട്ടറി എം.എസ്. പ്രശാന്ത്, വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, എ. ശശിധരൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ.എസ്. രഞ്ചു സ്വാഗതവും ഡി.എസ്. സനു നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 10ന് പാറശാല ഗവ. വി.എച്ച്.എസ്.എസിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ ഉദ്ഘാടനം ചെയ്യും.