പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ ഡിഗ്രി പരീക്ഷകളുടെ (2017 അഡ്മിഷൻ-വിദൂര വിദ്യാഭ്യാസം) പ്രാക്ടിക്കൽ നവം. 26 മുതൽ പാളയത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.രണ്ടാം സെമസ്റ്റർ എം.എസ്‌സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ 2019 നവം. 28, 29 തീയതികളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ നവം. 26, 27 തീയതികളിൽ നടത്തും
ടൈംടേബിൾ
26ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ (2013 സ്കീം) ബി.ടെക് സപ്ളിമെന്ററി, നവം. 27ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ളിമെന്ററി (2008 സ്കീം) എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
ഡിസം. 9ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (ത്രിവത്സര എൽഎൽ.ബി) പരീക്ഷയ്ക്ക് (2013 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് മാത്രം) പിഴകൂടാതെ ഫീസടയ്ക്കാനുള്ള തീയതി 27 വരെ നീട്ടി.
2020 ജനുവരി 7ന് ആരംഭിക്കുന്ന അവസാന വർഷ ബി.ഫാം സപ്ളിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസം. 12 വരെയും 150 രൂപ പിഴയോടെ ഡിസം. 16 വരെയും 400 രൂപ പിഴയോടെ ഡിസം. 17 വരെയും അപേക്ഷിക്കാം. 2003 മുതൽ 2009 വരെ അഡ്മിഷൻ നേടിയിട്ടുള്ള വിദ്യാർത്ഥികൾ അധികഫീസ് നൽകണം.
2020 ജനുവരിയിൽ ആരംഭിക്കുന്ന എം.സി.എ (2011 സ്കീം) അഞ്ച്, നാല്, രണ്ട് സെമസ്റ്റർ സപ്ളിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ നവം. 25ന് ആരംഭിക്കും. പിഴകൂടാതെ ഡിസം. 2 വരെയും 150 രൂപ പിഴയോടെ ഡിസം. 4 വരെയും 400 രൂപ പിഴയോടെ ഡിസം. 6 വരെയും അപേക്ഷിക്കാം.
പിഎച്ച്.ഡി നൽകി
ഇന്ദു കെ, രമേശ് ജി, രമ്യ ബാലൻ എം, ഇന്ദുലേഖ ആർ, ദിവ്യ എം.എസ് (സുവോളജി), കൃഷ്ണപ്രിയ എൻ.ജി, താര സി.എം (ഹോം സയൻസ്), സിജിൻ കെ.എസ്. (സൈക്കോളജി), റീജ ആർ (ഹിസ്റ്ററി), വി.കെ. സന്തോഷ് കുമാർ (എഡ്യുക്കേഷൻ), പ്രസീദ പി. (ഇംഗ്ളീഷ്), അമ്പിളി സി.ആർ, സുജ ജെ. (കൊമേഴ്സ്), ഷാജി മാത്യു വടക്കൻ (സംസ്കൃതം), ഷിനിൽ ജയിംസ് (ഫിസിക്കൽ എഡ്യൂക്കേഷൻ), ഗായത്രി വി, മിത്ര എം.ജി (ബയോടെക്നോളജി), ശ്രീനാഥ് എം.സി, അലക്സ് റൂഫസ് (ഫിസിക്സ്), നീതു രാജ് ആർ. (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്), അപർണ ദാസ് (ഇക്കണോമിക്സ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
തീയതി നീട്ടി
ബി.എൽ.ഐ.എസ്.സി (2017 അഡ്മിഷൻ-വിദൂരവിദ്യാഭ്യാസം) സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അവസാന തീയതി നവം. 30 ലേക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നു.
സെന്റർ ഫോർ ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിംഗ് സംഘടിപ്പിക്കുന്ന കമ്മ്യൂണിക്കേഷൻ സ്കിൽസ് ഇൻ ഇംഗ്ളീഷ് എന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി 30 വരെ നീട്ടി. വിശദവിവരങ്ങൾക്ക് 0471-2386325 എന്ന നമ്പരിൽ ബന്ധപ്പെടുക.
സമ്പർക്ക ക്ളാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാംസെമസ്റ്റർ (2019-20 അഡ്മിഷൻ) ബിരുദാനന്തര ബിരുദ ക്ളാസുകൾ, എം.കോം, എം.ബി.എ, എം.എ പബ്ളിക് അഡമിനിസ്ട്രേഷൻ ഒഴികെയുള്ള വിദ്യാർത്ഥികളുടെ സമ്പർക്ക ക്ളാസുകൾ നവം. 23 മുതൽ ശനി, ഞായർ ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്. വിശദവിവരങ്ങൾക്ക് www.ideku.net
അഭിമുഖം
സർവകലാശാലയുടെ കീഴിലുള്ള വിവിധ യു.ഐ.ടി കളിലേക്ക് കരാറടിസ്ഥാനത്തിൽ കൊമേഴ്സ് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നവം. 25, 27 തീയതികളിൽ രാവിലെ 10.30 മുതൽ പാളയം കാമ്പസിൽ നടത്തുന്നു. അഭിമുഖത്തിന് ഹാജരാകുന്നവർ മെമ്മോയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്.