ആര്യനാട്: വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും നിലവിലുണ്ടായിരുന്ന ചികിത്സാ സൗകര്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ എക്‌സ് സർവീസ് മെൻ ജില്ലാ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാളയം യുദ്ധസ്‌മാരകത്തിന് മുന്നിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. സാമൂഹ്യ പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഉഴമലയ്ക്കൽ പുഷ്പാംഗദൻ, സംസ്ഥാന - ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.