നിലമാമൂട്: തിരുവനന്തപുരം ജില്ലയിലെ വിദ്യാലയ പരിസരങ്ങളെ സമ്പൂർണ പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി കുന്നത്തുകാൽ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉത്പന്നങ്ങളുടെ വില്പന തടഞ്ഞ് യെല്ലോ ലൈൻ വരച്ചു. പഞ്ചായത്ത് പ്രസി​ഡന്റ് എച്ച്. അരുൺ​ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി​ അദ്ധ്യക്ഷൻ ബി​നുകുമാർ, മെഡി​ക്കൽ ഒാഫീസർ ഡോ. വി​ജയദാസ്, പഞ്ചായത്ത് സെക്രട്ടറി​ ഹരി​കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഗി​രീഷ് കുമാർ എന്നി​വർ പങ്കെടുത്തു.