തിരുവനന്തപുരം : ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പിറന്നു വീണ ആറു ദിവസം പ്രായമുള്ള പെൺകുഞ്ഞിന് പാമ്പിന്റെ കടിയേറ്റ് മരണമടഞ്ഞ അഞ്ചാം ക്ലാസുകാരിയുടെ പേരിട്ടു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ആറ് ദിവസം പ്രായവും 3.2 കിലോഗ്രാം ഭാരവുമുള്ള കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചത്. തുടർന്നാണ് കുട്ടിക്ക് ഷെഹ്‌ലയുടെ പേരിടാൻ തീരുമാനിച്ചത്.
ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സംരക്ഷിക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതി ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച അമ്മതൊട്ടിലിലെത്തുന്ന 14-ാമത്തെ കുരുന്നാണ് ' ഷെഹ്‌ല '. സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനുശേഷം ലഭിക്കുന്ന 274-ാ മത്തെയും തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 132-ാമത്തെ കുട്ടിയാണ്.