പാറശാല: യുവതലമുറയുടെ ഹരമായി മാറിയിട്ടുള്ളതും സമൂഹത്തിന്റെ വിപത്തായി മാറിയിട്ടുള്ളതുമായ മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ഉപയോഗത്തൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നതിനുമായി പ്ലസ് വൺ വിദ്യാർത്ഥി തയാറാക്കുന്ന ഹൃസ്വചിത്രം പൂർത്തീകരണത്തിലേക്ക് എത്തുന്നു. പ്ലാമൂട്ടുക്കട സ്വദേശിയും കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയുമായ സൂര്യാസുന്ദർ ആണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ' സാക്ഷി ' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ആദ്യ പ്രദർശനം 24ന് വൈകിട്ട് 7ന് പ്ലാമൂട്ടുക്കട ശ്രീ കൊച്ചുഭഗവതി ക്ഷേത്ര പരിസര മുറ്റത്ത് വച്ച് നടക്കും. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആണ് സിനിമയുടെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചിട്ടുള്ളത്.