തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ 102-ാം ജന്മദിനാഘോഷം കോൺഗ്രസ് മണ്ണന്തല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണംവിള നടന്നു. മണ്ഡലം പ്രസിഡന്റ് ജെ. ഷാലോമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ് ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ കൗൺസിലർ ശീലാസ്, ബ്ളോക്ക് ജനറൽ സെക്രട്ടറിമാരായ ടി.വി. ഗോപകുമാർ, ബാബുക്കുട്ടൻ, സുരേഷ്, ജോൺ, സണ്ണി, ഷാജി, സുധീർ, ടി.വി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.