തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ പുതുതായി കെ.എ.എസ് ബാച്ച് ആരംഭിക്കുന്നു. ഐ.എ.എസ് പരീക്ഷയ്ക്ക് സമാന മാതൃകയിൽ നടക്കുന്ന കെ.എ.എസ് ബാച്ചിന്റെ ക്ളാസ് 25ന് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് ഐ.എ.എസ് കോഴ്സിന് ചേരുമ്പോൾ ലഭിക്കുന്ന 30 പുസ്‌തകങ്ങളടങ്ങുന്ന സ്റ്റഡി കിറ്റും കൂടാതെ 20,000 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും അവയ്ക്കുള്ള വിശദ വിവരണത്തോടുകൂടിയ ഉത്തരവും ലഭിക്കുന്ന പ്രിലിംസ് സ്കോർ എന്ന സൗജന്യ പാക്കേജും ലഭിക്കും. കേരളത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, കലയും സംസ്കാരവും എന്നീ വിഷയങ്ങളിൽ ഉൗന്നി പ്രത്യേക ക്ളാസുകളും ഉണ്ടായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 6.15 വരെയാണ് ക്ളാസുകൾ. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ കറന്റ് അഫയേഴ്സ് ക്ളാസുകളും ഉണ്ടായിരിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന എ.എൽ.എസ് ഐ.എ.എസിന്റെ ഒാഫീസിൽ നേരിട്ട് എത്തണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമേ അഡ്മിഷൻ ലഭിക്കൂ. ഫോൺ: 9895074949.