തിരുവനന്തപുരം : കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പുതുതായി എം.എസ്‌സി ഫോറൻസിക് സയൻസ് കോഴ്സ് ആരംഭിക്കുന്നതിന് സിൻഡിക്കേറ്റ് അനുമതി നൽകി. അപ്ലൈഡ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുജ ഹരിദാസാണ് കോഴ്സ് കോ-ഓർഡിനേറ്റർ.
ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ശ്രമഫലമായാണ് കോഴ്സ് ആരംഭിക്കാൻ തീരുമാനിച്ചത്. കൊച്ചി സർവകലാശാല അധികൃതരുടെ തീരുമാനം അഭിനന്ദനാർഹമാണെന്ന് ഡി.ജി.പി അറിയിച്ചു.