തിരുവനന്തപുരം : വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ സംസ്ഥാന സർക്കാർ നിർമ്മിച്ച ബോഡി ഫിറ്റ്നസ് സെന്റർ ഡിസംബർ 12ന് തുറക്കും.വൈകിട്ട് 5ന് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.പൂർണമായി ശീതീകരിച്ച അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഫിറ്റ്നസ് സെന്ററാണ് ഒരുക്കിയിട്ടുള്ളത്.സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക പരിശീലന സൗകര്യവും പരിശീലകരെയും ഒരുക്കിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ചേർന്ന് സ്വാഗതസംഘം യോഗം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രാജിമോൾ അദ്ധ്യക്ഷത വഹിച്ചു.വട്ടിയൂർക്കാവ് സ്‌പോർട്സ് ഡയറക്ടറേറ്റിലെ അഡിഷണൽ ഡയറക്ടർ അജിത് സ്വാഗതം പറഞ്ഞു.
പ്രവർത്തനം: രാവിലെ 6 മുതൽ 10 വരെ
വൈകിട്ട് 4 മുതൽ 10 വരെ
ആകെ ചെലവ്: 53 ലക്ഷം
ഫിറ്റ്നസ് സെന്ററിൽ പരിശീലനം നടത്തുന്നതിന്
രജിസ്‌ട്രേഷൻ ഫീസും പ്രതിമാസം മിതമായ നിരക്കിൽ ഫീസും ഈടാക്കും