ചേരപ്പള്ളി : കുളക്കോട് ക്രിസ്തുരാജ ദൈവാലയത്തിലെ വാർഷിക തിരുനാൾ ആരംഭിച്ചു. വികാരി ജോസഫ് പാറാംകുഴി കൊടിയേറ്റ് കർമ്മം നടത്തി. ഇന്ന് വൈകിട്ട 5ന് ഗാനശുശ്രൂഷ ജപമാല, ലിറ്റിനി, നൊവേന 5.30ന് വികാരി ജെൻസൺ പൂവത്തിങ്കൾ വിശ്വാസം പ്രവർത്തികളിലൂടെ ധ്യാനപ്രസംഗം. നാളെ വൈകിട്ട് 5ന് ഗാനശുശ്രൂഷ ജപമാല, ലിറ്റിനി, നൊവേന 5.30ന് ആര്യനാട് ഫൊറോന വികാരി ജോസഫ് അഗസ്റ്റിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹദിവ്യബലി. തുടർന്ന് പ്രഭാഷണം, 7.30ന് കൊടിയിറക്കം.