കുളത്തൂർ : ഇൻഫോസിസ് ജീവനക്കാരായ രണ്ട് വനിതകളെ ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിലായി. കുളത്തൂർ കിഴക്കുംകര ഞാറ്റടിതലയ്ക്കൽ മേലെ പുത്തൻവീട്ടിൽ അനീഷ് (23) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വിവിധ സമയങ്ങളിലായാണ് ഇയാൾ വനിതാ ജീവനക്കാരെ ശല്യം ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തുമ്പ പൊലീസ് പറഞ്ഞു.