പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിൽ ഇഞ്ചിവിള ഗവ. എൽ.പി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പാറശാല ഗവ. താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ സൗജന്യ ആരോഗ്യ പരിശോധനയും തുടർചികിത്സാ ക്യാമ്പും സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം. സെയ്ദലി അദ്ധ്യക്ഷത വഹിച്ചു. എച്. എം. ഗ്ലോറി സ്റ്റെല്ല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശോഭന നന്ദിയും രേഖപ്പെടുത്തി. ആർ.എം.ഒ ഡോ.ബി. ഷാജി, ഡോ. പ്രശാന്ത്, ഹെൽത് ഇൻസ്‌പെക്ടർ വി. ശശി, പി.എച്ച്.എൻ ശ്രീകുമാരി, ഗായത്രി, അശ്വതി, അദ്ധ്യാപകർ, എസ്.എം.സി, എം.പി.ടി എ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.