ചേരപ്പള്ളി: ഇറവൂർ റേഷൻകടയ്ക്ക് സമീപം പൈപ്പ് പൊട്ടി ജലം പാഴാകുന്നു. വെള്ളനാട്, ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡ് പണി നടത്തിയതിന് ശേഷമാണ് പൈപ്പ് പൊട്ടിയതെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം പഴയചന്തനട ഭാഗത്തുകൂടി അമ്പോന്തലയ്ക്ക് പോകുന്ന റോഡിലെ പൈപ്പ് ലൈനിൽ മിക്ക സമയങ്ങളിലും ജലം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.

പൈപ്പ് പൊട്ടി ജലം പാഴാകുന്നത് സംബന്ധിച്ച് നാട്ടുകാർ ആര്യനാട് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെയും റോഡ് പണി നടത്തിയ കമ്പനിയെയും അറിയിച്ചിട്ടും ഏതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.