തിരുവനന്തപുരം: ആനയറയിൽ പതിനാലുവയസുകാരനെ മദ്യപസംഘം മർദ്ദിച്ചു. ഇന്നലെ രാത്രി 11.30നാണ് സംഭവം. പേട്ട സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ വീടിന്‌ സമീപമിരുന്ന്‌ മദ്യപിക്കുകയായിരുന്ന സംഘമാണ്‌ ആക്രമണം നടത്തിയത്. കുട്ടിയെ മർദ്ദിച്ച പരട്ട അരുൺ, പൂച്ച രാജേഷ്‌ എന്നിവരെ പേട്ട പൊലീസ്‌ കസ്‌റ്റഡിയിലെടുത്തതായാണ്‌ സൂചന. പരിക്കേറ്റ കുട്ടിയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികൾ സ്ഥിരം ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പേട്ട പൊലീസ് പറഞ്ഞു.