കോവളം: കോവളം ജനമൈത്രി പൊലീസ് സ്റ്റേഷൻ, കടലോര ജാഗ്രതാസമിതി എന്നിവരുടെ നേതൃത്വത്തിൽ 'സമുദ്രതീരം സുരക്ഷിതതീരം' എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കോസ്റ്റ് ഗാർഡ് സീനിയർ സബോർഡിനേറ്റ് ഓഫീസർ ശ്രീലാൽ ക്ലാസ് നയിച്ചു.കടലോര ജാഗ്രതാസമിതി അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് കോവളം സി.ഐ പി.അനിൽകുമാർ വിതരണം ചെയ്തു.എസ്.ഐ അനീഷ് കുമാർ,സീനിയർ സി.പി.ഒ ബിജു തുടങ്ങിയവർ സംസാരിച്ചു.