തിരുവനന്തപുരം: സ്വാതിയുടെ ഈ വർഷത്തെ പി. ഭാസ്‌കരൻ ഗാനസാഹിത്യ പുരസ്‌കാരം പിരപ്പൻകോട് മുരളിക്ക് വി.എം. സുധീരൻ സമ്മാനിക്കും. ഇന്ന് വൈകിട്ട് 4.30ന് പുളിമൂട് കേസരി ഹാളിൽ നടക്കുന്ന ചടങ്ങിൽ ട്രിഡ ചെയർമാൻ സി. ജയൻബാബു അദ്ധ്യക്ഷത വഹിക്കും. ശ്രീകുമാരൻ തമ്പി അനുസ്‌മരണ പ്രഭാഷണം നടത്തും. എം.എൻ. ശാരദാമ്മ, ആർ. വിശ്വനാഥൻ, എം. പ്രേമകുമാർ, ആർ. ജയകുമാർ എന്നിവർ സംസാരിക്കും.