തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഗവ.കൊളീജിയേറ്റ് നഴ്സിംഗ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ അദ്ധ്യാപകരുടെയും ശമ്പളപരിഷ്കരണം ഏകീകൃതമായി നടപ്പാക്കുക, നഴ്സിംഗ് അദ്ധ്യാപകരുടെ ആറാം ശമ്പളകമ്മിഷന്റെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.