sathyasayi

തിരുവനന്തപുരം: സത്യസായി ബാബയുടെ 94ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സത്യസായി സേവാ ഓർഗനൈസേഷൻ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളനാട് ഗവ.വി.എച്ച്.എസ്.എസിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വെള്ളനാട് സത്യസായി സേവാ സമിതിയും പൂർവവിദ്യാർത്ഥികളും സംയുക്തമായി നവീകരിച്ച സ്കൂൾ കിണറിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ഇ.എച്ച്.വി കോർഡിനേറ്റർ വത്സകുമാർ,​ പ്രിൻസിപ്പൽ ഷീജ. പി.വി,​ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പ്രീത ആർ. ബാബു,​ ഹെഡ്മിസ്ട്രസ് മിനി. എം.എൽ,​ പി.ടി.എ പ്രസിഡന്റ് വി.എസ്. ശോഭൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.