piravam-church

തിരുവനന്തപുരം : ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ചെയർമാനായ കേരള ലാ റിഫോംസ് കമ്മിഷൻ 2009 ൽ തയ്യാറാക്കിയ കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ട്രസ്റ്റ് ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ചർച്ച് ആക്ട് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ ക്രിസ്ത്യൻ സംഘടനകൾ 27 ന് ചർച്ച് ആക്ട് ക്രൂസേഡ് എന്ന പേരിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് ബാർ യൂഹാനോൻ റമ്പാൻ, അഡ്വ. ബോബൻ വർഗീസ്, ജോസഫ് വെളിവിൽ, ജോഷി ചാക്കോ, അമലദാസൻ പെരേര എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവിധ ക്രൈസ്തവ സഭകളുടെ ഉന്നതങ്ങളിൽ നടക്കുന്ന അഴിമതിയും ഭൂമി കുംഭകോണങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും കന്യാസ്ത്രീകൾക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങളും അവയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ സംഘടിതമായി തകർക്കാനുള്ള ശ്രമവുമെല്ലാം കാണിക്കുന്നത് ചർച്ച് ആക്ടിന്റെ അഭാവമാണ് കാത്തലിക് ലേമെൻസ് അസോസിയേഷൻ, ലാറ്റിൻ കാത്തലിക് അസോസിയേഷൻ, ദളിത് കൃസ്ത്യൻ ഫെഡറേഷൻ ഒഫ് ഇന്ത്യ, ചർച്ച് ആക്ട് മൂവ്മെന്റ് ആലപ്പുഴ, കേരള കാത്തലിക് റീഫോർമേഷൻ മൂവ്മെന്റ്, മലങ്കര ആക്ഷൻ കൗൺസിൽ ഫോർ ചർച്ച് ആക്ട് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. രാവിലെ 10 ന് നന്ദാവനത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് പന്ന്യൻ രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. സിസ്റ്റർ ലൂസി കളപ്പുരയിൽ ധർണ ഉദ്‌ഘാടനം ചെയ്യും.