v

കടയ്ക്കാവൂർ: ജീവിതം വഴിമുട്ടി നിൽക്കുന്ന നിയമങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലോകസഭ സ്പീക്കർക്ക് ഒരുകോടിയോളം നിർമ്മാണതൊഴിലാളികൾ ഒപ്പിട്ട നിവേദനം സമർപ്പിക്കും. കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ അഞ്ച് കോടിയോളം നിർമ്മാണ തൊഴിലാളികളെയും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളുടെയും വഴിമുട്ടിക്കുന്നതാണ് നിയമങ്ങൾ. അഖിലേന്ത്യ കൺസട്രക്ഷൻ വർക്കേഴ്സ് ഫെഡറേക്ഷൻ (സി.ഐ.ടി.യു)ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 5ന് പാർലമെന്റ് സ്പീക്കർക്ക് നിവേദനം സമർപ്പിക്കും. പാർലമെന്റ് മാർച്ചോടെയാണ് നിവേദനം സമർപ്പിക്കുന്നത്. കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ പഞ്ചായത്തിൽ നടന്ന ഒപ്പുശേഖരണ പരിപാടി അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘടനം ചെയ്തു. എസ്.ആർ. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്, സി.ഐ.ടി.യു കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എസ്. ബാബു, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഏരിയാ ഭാരവാഹികളായ എം. ബിനു, എൽ. നളിനാക്ഷൻ, എൻ. ദേവ്, സേനൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. പ്രദീപ്കുമാർ സ്വാഗതവും ബാബുകുട്ടൻ നന്ദിയും പറഞ്ഞു

.