kid

പാറശാല: പ്രശസ്ത ചിത്രകാരൻ കോട്ടയ്ക്കൽ സതീഷ് ഭഗവത്തിനെ പേരിമ്പക്കോണം എൽ.എം.എസ് യു.പി.എസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമൊത്ത് വീട്ടിൽ എത്തി ആദരിച്ചു. ചിത്രകലയുടെ വിവിധ വശങ്ങൾ കുട്ടികൾക്കായി പങ്കുവെച്ച അദ്ദേഹം ലോക പ്രശസ്ത ചിത്രകാരന്മാരേയും കുട്ടികൾക്കായി പരിചയപ്പെടുത്തി. കലാകാരി കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ എസ്. ബിന്ദു കുട്ടികൾക്കായി പാട്ടുപാടി. തുടർന്ന് സകൂൾ മത്സരങ്ങളിലും കേരളോത്സവം മത്സരങ്ങളിലും നിരവധി വിജയങ്ങൾ നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥി അനീഷയെയും വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് അനുമോദിച്ചു. പാറശാല ബി.ആർ.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബി.പി.ഒ എസ്. കൃഷ്ണകുമാർ, ട്രെയ്നർ എസ്. അജികുമാർ, പ്രഥമാദ്ധ്യാപിക കെ.എസ്. ജാസ്മിൻ, അദ്ധ്യാപകരായ പ്രബിൻ, ലീന. ബി. പവിത്രാ രാജ്, പി.ടി.എ പ്രസിഡന്റ് എസ്. ബിന്ദു എന്നിവർ പങ്കെടുത്തു.