തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് എം.എൻ. ഗോവിന്ദൻ നായരുടെ അനുസ്‌മരണ യോഗവും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ നൂറാം വാർഷികാഘോഷവും എം.എൻ. ദിനമായ 27ന് നടക്കും. രാവിലെ 8ന് പട്ടത്തെ എം.എൻ പ്രതിമയിൽ പുഷ്‌പാർച്ചനയ്ക്ക് ശേഷം പി.എസ് സ്‌മാരകത്തിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിലും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ നൂറാം വാർഷികാഘോഷത്തിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, സി. ദിവാകരൻ എം.എൽ.എ, കെ.പി. രാജേന്ദ്രൻ, എൻ. രാജൻ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു.