കാട്ടാക്കട: 19 കോടി ചെലവിൽ കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുകൾ ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ

നിർമ്മാണോദ്ഘാടനം 26ന് വൈകിട്ട് 4ന് തൂങ്ങാംപാറയിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അജിത (കാട്ടാക്കട), എസ്. രമ (മാറനല്ലൂർ), ജില്ലാ പഞ്ചായത്തംഗങ്ങളായ അൻസജിതാ റസൽ, വി.ആർ. രമാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ജി. സ്റ്റീഫൻ, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. അനിൽകുമാർ, എം.ആർ. ബൈജു, ഡി.ആർ. ബിജുദാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ചീഫ് എൻജിനിയർ ബീന, സൂപ്രണ്ടിംഗ് എൻജിനിയർ എസ്. സജീവ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.