തിരുവനന്തപുരം: ഭാരത് ഭവൻ പൊതുജനങ്ങൾക്കായി ആരോഗ്യസംരക്ഷണ പരിശീലനം നടത്തുന്നു. ഡിസംബർ 2, 3, 4 തീയതികളിൽ വൈകിട്ട് 5 മുതൽ 7 വരെ ഭാരത് ഭവനിലെ ശെമ്മാങ്കുടി ഹാളിലാണ് പരിപാടി. പ്രാഥമിക വ്യായാമങ്ങൾ, പ്രാണായാമം, ന്യൂട്രിഷ്യൻ, പാചകം, ഫാമിംഗ്, ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങൾ പരിശീലന ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാപ്ടൻ കെ.എ. പിള്ളയും സംഘവും ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 0471-2321747.