തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗൺ ബി ശാഖാംഗമായ സി.എസ്. സോമൻ (90 ശങ്കരമംഗലം, ചിറയിൽ) നിര്യാതനായി. 1928ൽ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിൽ വച്ച് ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണ ഗുരുവിൽ നിന്ന് അനുവാദം നേടിയ മാലിയിൽ ടി.കെ. കിട്ടൻ റൈറ്ററുടെ ചെറുമകനാണ്. ഭാര്യ: ഓമന സോമൻ (വരമ്പശ്ശേരി കുടുംബാംഗം). മക്കൾ: മായാ സുനിൽ, ചിപ്പി സോമൻ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്‌ച തിരുവനന്തപുരത്ത് വച്ച്.