vv

കടയ്ക്കാവൂർ: വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടിയുടെ ഭാഗമായി കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസ്, എസ്.ആർ.വി.എൽ.പി.എസ് എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഡോ. എം. ജയപ്രകാശിനെ വസതിയിലെത്തി ആദരിച്ചു. കേരള സർവകലാശാല കോളേജ് വികസന കൗൺസിലിന്റെ മുൻ ഡയറക്ടർ ആയിരുന്ന അദ്ദേഹം സർവകലാശാലയിൽ വൈസ് ചാൻസലർ, പ്രോ: വൈസ് ചാൻസലർ, രജിസ്ട്രാർ,പരീക്ഷ കൺട്രോളർ, ഫിനാൻസ് ഓഫീസർ, പ്ളാനിംഗ് ഡയറക്ടർ, വിദ്യാർത്ഥി സേവന വിഭാഗം ഡയറക്ടർ എന്നീചുമതലകളും വഹിച്ചിരുന്നു. വർക്കല എസ്.എൻ കോളേജിലെ മുൻ പ്രിൻസിപ്പലും ഗവേഷകനും, എഴുത്തുകാരനുമായ ഡോ. എം. ജയപ്രകാശ് കുട്ടികളുമായി സംവദിക്കുകയും തൻെറ ജീവിതാനുഭവങ്ങൾ അവരുമായി പങ്കിടുകയും ചെയ്തു.