പാറശാല: കാരോട്, പാറശാല ഗ്രാമ പഞ്ചായത്തുകളിലെ വള്ളമുട്ടം എലാ ഭൂമാഫിയാ സംഘങ്ങൾ കയ്യടക്കുന്നത് കർഷകർക്ക് ഭീഷണിയാകുകയാണ്. നിർമ്മാണം പുരോഗമിച്ച് വരുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ ഇരുവശത്തുമായി 25 ഏക്കറോളം വരുന്ന ഏലായുടെ നല്ലൊരു ഭാഗം തമിഴ്നാടിൽ നിന്നും എത്തിയിട്ടുള്ള ഭൂ മാഫിയാ സംഘങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം കുറഞ്ഞ വിലയ്ക്ക് കൈവശപ്പെടുത്തിയതിനെ തുടർന്ന് നിലം നികത്തി കരഭൂമിയാക്കി മാറ്റിയശേഷം വൻതുകയ്ക്ക് മറിച്ച് വിൽക്കുക എന്നതാണ് സംഘം ലക്ഷ്യമിടുന്നത്. ഏലായുടെ നല്ലൊരു ഭാഗം ഇതിനകം തന്നെ സംഘം കൈവശമാക്കി മണ്ണിട്ട് നികത്തി വാഴയും തെങ്ങും കൃഷി ചെയ്തിട്ടുണ്ട്. ഇക്കൂട്ടർ കൈവശപ്പെടുത്തുന്ന ഭൂമിയിൽ വൻ കിടങ്ങുകൾ തീർക്കുന്നതാണ് സമീപ കർഷകരെ വലയ്ക്കുന്നത്. സമീപ പ്രദേശങ്ങളിലെ കർഷകർക്ക് ആവശ്യമായ വെള്ളം കിട്ടാതാക്കാനാണ് ഈ പണി
കൃഷിക്ക് ആവശ്യമുള്ള വെള്ളം ലഭിക്കാത്തത് കാരണം മറ്റുള്ളവരും തരിശിടുകയും പിന്നീട് ഇക്കൂട്ടർക്ക് തന്നെ വിൽക്കുവാൻ നിർബ്ബന്ധിതരാകുന്നതുമാണ്.കഴിഞ്ഞ ഒരു വർഷത്തിലേറെയായി നടക്കുന്നത്.
കർഷകർ , കാരോട് വില്ലേജ് ഓഫീസിലും നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് അധികൃതർക്കും കാരോട് കൃഷി ഭവനിലും പരാതികൾ സമർപ്പിച്ചെങ്കിലും ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല
ഭൂമാഫിയാ സംഘത്തിന്റെ പ്രവർത്തനങ്ങൾ തുടരുന്ന പക്ഷം ഈ ഏലായിലെ നെൽകൃഷി ഇല്ലാതാകുമെന്ന് മാത്രമല്ല പ്രദേശം കരഭൂമിയാക്കി മാറ്റുന്നതോടെ കൃഷി ഇല്ലാതാവുന്നതുമാണ്. ഒപ്പം പ്രദേശത്തെ ജലശ്രോതസുകളും നശിക്കും. ഇതുവരെ ജലക്ഷാമം അനുഭവപെട്ടിട്ടില്ലാത്ത പ്രദേശത്തെ നീരുറവകൾ നശിക്കുന്നതയോടെ കുടിവെള്ള ക്ഷമവും രൂക്ഷമാകും