ആറ്റിങ്ങൽ: ഗവ.ഐ.ടി.ഐയിലെ എൻ.എസ്.എസ് യൂണിറ്റ്,​ ആർട്ട് ഒഫ് ലിവിംഗിന്റെ സഹകരണത്തോടെ യോഗ പരിശീലന കളരി ആരംഭിച്ചു. പ്രിൻസിപ്പൽ എ. ഷമ്മി ബക്കർ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രിൻസിപ്പൽ ഡി. ശോഭന, ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുരേഷ്, സ്റ്റാഫ് സെക്രട്ടറി സാജിദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ. ഹരികൃഷ്‌ണൻ,​ ജോയിന്റ് പ്രോഗ്രാം ഓഫീസർമാരായ വിനോജ്, തുളസി എന്നിവർ സംസാരിച്ചു. ഡീജ,നിഷ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.