m-vijayakumar-ulghadanam-

കല്ലമ്പലം: കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന അനുബന്ധ പരിപാടികളും, 'കർഷക ആരോഗ്യ പരിരക്ഷയും ജൈവ കൃഷിയും' എന്ന സെമിനാറും, മെഡിക്കൽ ക്യാമ്പും കുടവൂർ ഡീസന്റ് മുക്ക് കെ.സി.എം.എൽ.പി.എസിൽ കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റും, കെ.ടി.ഡി.സി ചെയർമാനും, മുൻ മന്ത്രിയുമായ എം. വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ്. സുധീർ സ്വാഗതവും, കുടവൂർ ഹാരീസ് നന്ദിയും പറഞ്ഞു. ഇ. ജലാൽ, ജി. വിജയകുമാർ, എസ്‌. ഹരിഹരൻ പിള്ള, നൗഫൽ, ഹർഷകുമാർ എന്നിവർ സംസാരിച്ചു. അലോപ്പതി, ആയൂർവേദ ഹോമിയോ വിഭാഗങ്ങളിൽ നിന്നും വിദഗ്ദ്ധ ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി. നാവായിക്കുളം തൃക്കോവിൽ വട്ടം വടക്കേ വയൽ ഏലായിൽ മുപ്പതിൽപരം ജോഡി ഉരുക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മരമടി മഹോത്സവം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഇന്ന് രാവിലെ ഒൻപതിന് ഉദ്ഘാടനം ചെയ്യും. കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി വിക്രമൻ അധ്യക്ഷനാകും.