nov23f

ആറ്റിങ്ങൽ: ദേശീയപാതയിൽ മാമത്തിന് സമീപം നിർമ്മാണം നടക്കുന്ന കലുങ്ക് കുഴിയിലേക്ക് ബെൻസ് കാർ ഇടിച്ചിറങ്ങി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. എറണാകുളത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. മതിയായ റിഫ്ലക്ടറുകളോ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതെ നിർമ്മാണം നടക്കുന്ന ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. അപകട കെണിയാകുന്ന ദേശീയപാതയിലെ കലുങ്ക് നിർമ്മാണത്തെക്കുറിച്ച് കേരളകൗമുദി അലർട്ട് വാർത്ത നൽകിയിരുന്നു.