തിരുവവന്തപുരം: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജനങ്ങൾക്ക് ഗുണകരമല്ലാത്ത കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ മാറ്റംവരണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി പി.എം. സനിൽകുമാർ, ട്രഷറർ സി.എസ്. വിനോദ്കുമാർ, ജോയിന്റ് സെക്രട്ടറി ബിനു സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.