ആറ്റിങ്ങൽ: മൂന്ന് മുക്കിൽ ഡ്രീംസ് തീയറ്റിന് സമിപത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായി നിർമ്മാണം നടന്നു വരുന്ന ദേശീയപാതയിലെ കൾവർട്ട് പണികൾ ചൊവ്വാഴ്ചയോടെ പൂർത്തിയാക്കുമെന്ന് അഡ്വ. ബി. സത്യൻ എം.എൽ.എ പറഞ്ഞു. നിരന്തരം അപകടം ഉണ്ടാകുന്നത് അറിഞ്ഞ് നേരിട്ടെത്തി പണികൾ വിലയിരുത്തുകയായിരുന്നു എം.എൽ.എ
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനായി രണ്ട് ഭാഗമായിട്ടാണ് ഓടയുടെ പണി നടത്തിയത്. ആദ്യഘട്ടം ഓടയുടെ ഒരു ഭാഗം കോൺക്രീറ്റ് സ്ലാബ് ഇട്ടു കഴിഞ്ഞു. രണ്ടാം ഭാഗം സ്ളാബ് വാർക്ക് കഴിഞ്ഞു. കൂവറിംഗ് പിരിട് തിങ്കളാഴ്ച കഴിയും.
ഇതിനിടയിലുള്ള ബി.എസ്.എൻ.എൽ, മറ്റ് കേബിളുകളും ഇതൊടൊപ്പം മാറ്റുന്ന ജോലികൾ നടന്നു വരികയാണ്.സ്ളാബിന്റെ കനം 80 മുതൽ 50 സെന്റീമീറ്റർ വരെയാണ്. 1 മീറ്റർ വീതിയും 1 മീറ്റർ നീളവുമാണ് ഓടയ്ക്കുള്ളത്. മുൻപ് ഇവിടെ ഉണ്ടായിരുന്നത് ഒരു പൈപ്പ് ആയിരുന്നു. റോഡിന് കുറുകെ ഇട്ടിരുന്ന പൈപ്പിൽ ചപ്പു ചവറുകൾ അടിഞ്ഞ് വെള്ളം ഒഴുകാത്ത നിലയിലായിരുന്നു.
വെള്ളക്കെട്ട് പതിവായതോടെ ദേശീയ പാത അതൊറിട്ടി 12 ലക്ഷം രൂപ ചെലവിൽ പുതിയ ഓട നിർമ്മിക്കാൻ അനുമതി നൽകുകയായിരുന്നു. സ്ളാബ് കൾവെർട്ട് രീതിയിലെ നിർമ്മാണം ഭാവിയിൽ എത്ര മഴ പെയ്താലും വെള്ളകെട്ട് ഉണ്ടാകാതെ സംരക്ഷിക്കുമെന്നാണ് കരുതുന്നത്.