തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ സ്‌കിൽ ഇന്ത്യ മിഷൻ നടത്തുന്ന സിവിൽ ഡിസൈനിംഗ് ആൻഡ് കൺസ്ട്രക്‌ഷൻ പരിശീലന ക്ളാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനിയറിംഗിൽ ഐ.ടി.ഐ, ഡിപ്ളോമ, ബി. ടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. രണ്ടുമാസമാണ് പരിശീലന കാലാവധി. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഭാരത് സേവക് സമാജിന്റെ എൻ.എസ്.ഐ.എം സ്‌കിൽ സർട്ടിഫിക്കറ്റും ഐ.ഡി കാർഡും നൽകും. അവസാന തീയതി ഡിസംബർ 1. ഫോൺ: 9846664642, 8848272179.