തിരുവനന്തപുരം: ഭാരത് ധർമ്മജന സേന ജില്ലാ നേതൃത്വ പഠനക്യാമ്പ് ഇന്ന് പാച്ചല്ലൂർ ലഗുണ റിസോർട്ടിൽ ജില്ലാപ്രസിഡന്റ് അജി എസ്.ആർ.എമ്മിന്റെ അദ്ധ്യക്ഷതയിൽ നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. വിവിധ വിഷയങ്ങളെക്കുറിച്ച് അഡ്വ. ജയശങ്കർ, കോന്നി ഗോപകുമാർ, അഡ്വ. സിനിൽ മുണ്ടപ്പള്ളി എന്നിവർ ക്ളാസുകൾ നയിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, വൈസ് പ്രസിഡന്റ് ജി. സോമശേഖരൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ ആലുവിള അജിത്ത്, ടി.എൻ. സുരേഷ്, പരുത്തിപ്പള്ളി സുരേന്ദ്രൻ, മലയിൻകീഴ് രാജേഷ് എന്നിവർ പങ്കെടുക്കും. യോഗത്തിന് ജില്ലാ വൈസ് പ്രസിഡന്റ് ഡി. വിപിൻരാജ് സ്വാഗതവും ജില്ലാജനറൽ സെക്രട്ടറി അഡ്വ. വേണു കാരണവർ നന്ദിയും പറയും.