വക്കം: വക്കം പ്രോഗ്രസീവ് ലൈബ്രറിയുടെ ആഭിമുഖത്തിൽ മുൻ പ്രസിഡന്റ് ആർട്ടിസ്റ്റ് കുന്നുവിള നടരാജന്റെ 11-ാം ചരമ വാർഷികാചരണം നടത്തുന്നു. ഇന്ന് ലൈബ്രറി ഹാളിൽ വൈകിട്ട് നാലിന് നടക്കുന്ന അനുസ്‌മരണ യോഗം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നസീമബീവി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റിയുടെ സംസ്‌കൃതം എം.എ പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ സരിഗാസുരേഷിന് നടരാജന്റെ ഭാര്യ സത്യഭാമ കാഷ് അവാർഡ് നൽകും.