വെള്ളറട: കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സ്നേഹിത എന്ന പേരിൽ നടപ്പിലാക്കുന്ന കോളിംഗ് ബെൽ പദ്ധതി സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ. സജിത, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ കെ.എസ്. ഷീബാറാണി,​ ജി. നിർമ്മല, കെ. ഷിജുകുമാർ, മണവാരി ബിനു, സിമിമോൾ തുടങ്ങിയവർ സംസാരിച്ചു.