തിരുവനന്തപുരം: വിഴിഞ്ഞം കേന്ദ്രീകരിച്ച് 1976ൽ ആരംഭിച്ച അസാദ് സ്‌മാരക ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. എം. വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഗ്രന്ഥശാല പ്രസിഡന്റ് എം.എം. അനീഫ് അദ്ധ്യക്ഷനായി. അദാനി ഗ്രൂപ്പ് സി.എസ്.ആർ മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, ഗ്രന്ഥശാല സംഘം താലൂക്ക് സെകട്ടറി പി.കെ. തുളസീധരൻ, കൗൺസിലർ എൻ.എ. റഷീദ്, എസ്.കെ. വിജയകുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റായിരുന്ന എം.എം. കബീറിനെ ചടങ്ങിൽ ആദരിച്ചു. സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി അദാനി ഫൗണ്ടേഷനാണ് ഗ്രന്ഥശാല കെട്ടിടം നവീകരിച്ചത്.