തിരുവനന്തപുരം: വിഴിഞ്ഞം ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ 15 ട്രാൻസ്‌ഫോർമറുകളിൽ വരുന്ന ഉപഭോക്താക്കളെ കല്ലിയൂർ ഇലക്ട്രിക്കൽ സെക്ഷനിലേക്ക് മാറ്റിയതിനാൽ വിഴിഞ്ഞം സെക്‌ഷനിലെ നിലവിലുള്ള ഉപഭോക്താക്കളുടെ നവംബർ, ഡിസംബർ മാസങ്ങളിൽ ലഭിക്കുന്ന ബിൽ തീയതികളിൽ മാറ്റമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി വിഴിഞ്ഞം സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.