v

കടയ്ക്കാവൂർ: സ്വർണാഭരണങ്ങൾ അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയ ചിറയിൻകീഴ് പാലവിള സ്കൂൾ ബസ് ഡ്രൈവർ ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായി. കഴിഞ്ഞ ദിവസം കടയ്ക്കാവൂർ ചെക്കാല വിളാകം ജംഗ്ഷന് സമീപത്ത് റോഡിൽ നിന്നാണ് സ്വർണാഭരണങ്ങൾ അടങ്ങിയ പേഴ്സ് ഷിബുവിന് ലഭിച്ചത്. തുടർന്ന് ഷിബു പേഴ്സ് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പേഴ്സിന്റെ ഉടമയായ കടയ്ക്കാവൂർ കൊച്ചു തിട്ട സുഗന്ധിയെ കണ്ടെത്തി. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ വച്ച് ഷിബു സുഗന്ധിക്ക് പേഴ്സ് കൈമാറി.