കിളിമാനൂർ: ഉറ്റവരും ഉടയവരും ഇല്ലാതെ സമൂഹത്തിൽ രോഗാതുരതകളാൽ വിഷമിക്കുന്നവർക്കും, ആരും തുണയില്ലാത്തവർക്കും സ്നേഹസ്പർശവും സാന്ത്വനവും ചൊരിഞ്ഞ് സ്നേഹിതാ കാേളിംഗ് ബെൽ പദ്ധതിക്ക് കിളിമാനൂർ ബ്ലോക്കിൽ മടവൂർ പഞ്ചായത്തിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വാരാചരണത്തിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും സ്നേഹിതാ പ്രവർത്തകർ സ്നേഹ സ്പർശവുമായെത്തുന്നത്. സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകി അവർക്കൊപ്പം സമൂഹം കൂടെയുണ്ടെന്നുള്ള സന്ദേശമാണ് പദ്ധതി നൽകുന്നു. പദ്ധതിയുടെ ഭാഗമായി മടവൂർ പഞ്ചായത്തിലെ വിവിധ ഗുണഭോക്താക്കൾക്ക് സ്നേഹിതാ കാേളിംഗ് ബെൽ സഹായം നൽകി.പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് നിർവഹിച്ചു.