മുടപുരം:കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും അദ്ധ്യാപകരും ആ ദിവസം മുഴുവൻ ലഹരി വിമുക്ത ബാഡ്ജ് ധരിക്കുകയും സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി സാഹിത്യകാരനും റിട്ടയേർഡ് അദ്ധ്യാപകനുമായ ചിറയിൻകീഴ് സലാമിനെ സന്ദർശിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അനുഭവങ്ങളും ഉപദേശങ്ങളും കുട്ടികൾക്ക് പകർന്നു നൽകി.