വെഞ്ഞാറമൂട്: കവിയാട് ദിവാകര പണിക്കർ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 8.30 മുതൽ മാങ്കുളം സത്യാനന്ദ ആശ്രമത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. വട്ടപ്പാറ പി.എം.എസ് ദന്തൽ കോളേജ്, അൽഹിബ കണ്ണാശുപത്രി, കർണാകാർ ഹിയറിംഗ് എയ്ഡ് ക്ലിനിക്കിന്റെയും സംയുക്ത സഹകരണത്തോടെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സ്വാമി രാമപാദാനന്ദ സരസ്വതി നിർവഹിക്കും. എം.ആർ. സുകുമാരൻ നായർ, ജി. കലാകുമാരി എന്നിവർ പങ്കെടുക്കും.