മലയിൻകീഴ്: വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി ഊരൂട്ടമ്പലം ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ നർത്തകിയും കലാതിലകവും റാങ്ക് ജേതാവുമായ സ്റ്റീനാരാജിനെ സന്ദർശിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ സ്റ്റീനാരാജിന് കുട്ടികൾ സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിലെ പൂക്കൾ സമ്മാനിച്ചു. കേരളനടനത്തിന്റെ പ്രത്യേകതകൾ നർത്തകി കുട്ടികൾക്ക് പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡന്റ് പി. ബ്രൂസ്, സ്റ്റാഫ് സെക്രട്ടറി ടി.എസ്. അജി, അദ്ധ്യാപികമാരായ സൗമ്യ, രാധ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.