തിരുവനന്തപുരം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ലോക ശൗചാലയദിന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും നവജാത ശിശു പരിചരണ വാരാഘോഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കുട്ടികളിലെ പോഷകക്കുറവും പെൺകുട്ടികളിലെയും സ്ത്രീകളിലെയും വിളർച്ചയും ഇല്ലാതാക്കുന്നതിനായി അദാനി ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്ന 'സുപോഷൻ ' പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്. കോട്ടപ്പുറം സെന്റ് മേരിസ് ഹയസെക്കൻഡറി സ്‌കൂളിൽ ബോധവത്കരണ പരിപാടി നടത്തി. കോർപ്പറേഷൻ അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്‌പെക്ടർ രാജി നേതൃത്വം നൽകി. സ്‌ക്കൂൾ ഹെഡ് മിസ്ട്രസ് ഐഡ അദ്ധ്യക്ഷയായി.