തിരുവനന്തപുരം: നവജാത ശിശു പരിചരണ വാരാഘോഷവുമായി ബന്ധപ്പെട്ട് അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം, മുക്കോല പ്രൈമറി ഹെൽത്ത് സെന്ററുമായി ചേർന്ന് ഹാർബർ ഏരിയ അംഗൻവാടിയിൽ ഹാർബർ സെക്ടറിൽ ഉള്ള ഗർഭിണിമാർക്ക് മെഡിക്കൽ ക്യാമ്പും കൗൺസിലിംഗും സ്‌ക്രീനിംഗും നടത്തി. സ്റ്റാഫ് അംഗങ്ങളായ വിനോദ്, മീര മറിയം, മായ, കമ്മ്യൂണിറ്റി വോളണ്ടിയർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഴിഞ്ഞം തുറമുഖ സാമൂഹ്യ പ്രതിബദ്ധതാ പ്രദേശത്തുള്ള അഞ്ച് വാർഡുകളിൽ വരുന്ന മുഴുവൻ അംഗൻവാടിയിലും ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് അദാനി ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.